മനാമ : ബഹ്റൈനിൽ പതിനൊന്ന് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നും ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻസ് അധികൃതർ . 2021 ഒക്ടോബര് 10 മുതൽ ഇത് പ്രാബല്യത്തിൽ വരും.നടപടി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നടത്തിയ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം .പുതുതായി റൊമാനിയയെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഉള്പെടുത്തിയതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു . നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നടത്തിയ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് റെഡ് ലിസ്റ്റ് രാജ്യങ്ങൾ പരിഷ്കരിക്കുന്നത്.റിപ്പബ്ലിക്ക് ഓഫ് ജോർജിയ,റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക, റിപ്പബ്ലിക് ഓഫ് നമീബിയ, റിപ്പബ്ലിക് ഓഫ് ഉഗാണ്ട, റിപ്പബ്ലിക് ഓഫ് മൊസാംബിക്, റിപ്പബ്ലിക് ഓഫ് സിംബാബ്വേ, റിപ്പബ്ലിക്ക് ഓഫ് മലാവി, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ്, റിപ്പബ്ലിക് ഓഫ് മ്യാൻമർ, റിപ്പബ്ലിക് ഓഫ് ഇക്വഡോർ തുടങ്ങി പതിനൊന്ന് രാജ്യങ്ങളെ ഒക്ടോബർ പത്തുമുതൽ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യുന്നത് .നിലവിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട് എന്നാൽ അത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി . ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക, റിപ്പബ്ലിക് ഓഫ് ടുണീഷ്യ, റിപ്പബ്ലിക് ഓഫ് ബോസ്നിയ ആൻഡ് ഹെർസഗോവിന, റിപ്പബ്ലിക് ഓഫ് സ്ലൊവേനിയ, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ, റിപ്പബ്ലിക് ഓഫ് കോസ്റ്റാറിക്ക, റിപ്പബ്ലിക് ഓഫ് ഫിലിപ്പൈൻസ്, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, റിപ്പബ്ലിക് ഓഫ് ഇറാഖ്, ഫെഡറേഷൻ ഓഫ് മലേഷ്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം, മംഗോളിയ, ഉക്രെയ്ൻ, യുണൈറ്റഡ് മെക്സിക്കൻ സ്റ്റേറ്റ്സ്, റൊമാനിയ.എന്നിവയാണ് നിലവിൽ ഉള്ള റെഡ് ലിസ്റ്റ് രാജ്യങ്ങൾ . സെപ്തംബർ 3 മുതൽ ഇന്ത്യയടക്കം ഏതാനും രാജ്യങ്ങളെ റെഡ് ലിസ്റ്റിൽനിന്ന് നീക്കം ചെയ്തിരുന്നു. കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയെത്തുടർന്നാണ് മെയ് 23 മുതൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ബഹ്റിനിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. നിലവിൽ ഗ്രീൻ ലെവൽ ആണ് ബഹ്റിനിൽ ഏർപ്പെടുത്തിയിരിക്കുന്നത് . അറുനൂറ്റി പന്ത്രണ്ടു കോവിഡ് രോഗികൾ ആണ് അകെ ബഹ്റിനിൽ ഉള്ളത്
ബഹ്റൈനിൽ പതിനൊന്ന് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നും ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻസ് അധികൃതർ
By : BT