സോഹാർ: രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായതിന് ശേഷം നടക്കുന്ന
ആദ്യ ഓണഘോഷം സോഹാർ ഫലജിലെ ഫുഡ് സ്റ്റുഡിയോ ഹാളിൽ അരങ്ങേറി
വ്യൂ മീഡിയ പ്രൊഡക്ഷൻന്റെ ബാനറിൽ എള്ളുണ്ട വെബ്സീരിസ് ടീം ഒരുക്കിയ
ഒമാൻ ഓണം 2022 എന്ന ഓണഘോഷ പരിപാടിയാണ് നടന്നത്.
തിരുവാതിരക്കളി ക്‌ളാസിക്കൽ ഡാൻസ് സംഘഗാനം കുട്ടികളുടെ ഗ്രുപ്പ് ഡാൻസ് മാവേലി വരവ് പൂക്കളം ഓണസദ്യ എന്നിവ അരങ്ങേറി. ഓണം ഇങ്ങെത്തിനിൽക്കെ നടത്തിയ ഓണാഘോഷ പരിപാടിയിൽ നല്ല ജന പങ്കാളിത്തം പ്രകടമായി
പ്രവസലോകത്ത് തനത് ശൈലിയിൽ ഓണ വസ്ത്രങ്ങൾ അണിഞ്ഞു ആഘോഷത്തിൽ പങ്കെടുക്കാൻ ആയത് എല്ലാവരിലും പുത്തൻ ഉണർവ് പ്രകടമായി.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിപാടിയിൽ മാവേലിയുടെ വരവ് ആഘോഷത്തിന് കൊഴുപ്പേകി.
വലിയ പൂക്കളം കാണികളിൽ ഓണ
ഓർമ്മകൾ ഉണ്ടാക്കി.
അവിട്ടം നാളിൽ കൗമുദി ടീവിയിൽ ഒമാൻ ഓണം 2022 എന്ന ഓണ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് പരിപാടിയുടെ കൺവീനർ സിറാജ് കാക്കൂർ പറഞ്ഞു
എള്ളുണ്ട ടീം അംഗങ്ങളായ രാജഗോപാൽ ശിവൻ അമ്പാട്ട് .ലിജിത്ത്.മുഹമ്മദ് സഫീർ പ്രണവ് ഐ മാജിക്ക് സാദിക്ക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു
ഫുഡ് സ്റ്റുഡിയോ ഉടമ റഷീദ് നന്ദി പറഞ്ഞു
ബദറുൽ സമ മാനേജർ മനോജ് ആശംസ പ്രസംഗം നടത്തി. അവതാരകയായി അനിഖ
പങ്കെടുത്തു.