“എള്ളുണ്ട ” റിലീസിങ്ങിന്

സോഹാർ: ഒരുകൂട്ടം പ്രവാസി കലാകാരന്മാർ വ്യൂ മീഡിയ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ നിർമിക്കുന്ന എള്ളുണ്ട എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ വെച്ചു ലോഞ്ച് ചെയ്യുന്നു.

04.08.2022 വ്യാഴാഴ്ച രാത്രി 9.30 ന് ആണ് പരിപാടി.
വർത്തമാന കാലത്തെ പ്രശ്നങ്ങൾ ഒരുകൂട്ടം പ്രവാസികൾ വൈകുന്നേരങ്ങളിൽ തമ്പടിക്കുന്ന ഇടങ്ങളിൽ ഇരുന്നു പറയുന്ന സൊറകളാണ് ഇതിവൃത്തം.
കളിയും കാര്യവും തമാശയും ആക്ഷേപവും
അഭിപ്രായവും യോജിപ്പും വിയോജിപ്പുമായി
മുന്നേറുന്ന എള്ളുണ്ട പോയ കാലത്തിന്റെ എള്ളോളം ഇല്ല പൊളിവചനം എന്ന വാക്യത്തെ അന്വർത്ഥ മാക്കുകയാണ് എന്ന് സംവിധായകൻ റഫീഖ് പറമ്പത്ത് പറയുന്നു.
ഷോർട് ഫിലിമിന്റെയും ഹസ്ര്യചിത്രത്തിന്റെ തുപോലുള്ള രീതിയല്ല എള്ളുണ്ടയിലൂടെ പറയാൻ ശ്രമിക്കുന്നത് എന്ന് ക്യാമറ കൈകാര്യം ചെയ്യുന്ന പ്രണവ് പറയുന്നു.
സോഹാറിലെയും പരിസരങ്ങളിലെയും
ചിലരാണ് സൊറപറയുന്ന എള്ളുണ്ട
എന്ന സീരീസിൽ വർത്തമാനം പറയുന്നത്.

മുഹമ്മദ്‌ സഫീർ നിർമ്മാണവും സാങ്കേതിക സഹായം സിറാജ് കാക്കൂരും സംവിധാന സഹായി സാദിസാക്കുവും നിർവഹിക്കുന്നു.
കേമറ എഡിറ്റിങ് പ്രണവ് ഐ മാജിക്ക്
കഥ സംഭാഷണം സംവിധാനം റഫീഖ് പറമ്പത്ത്.
മാസത്തിൽ നാല് എപ്പിസോഡ് പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്തകുറിപ്പിൽ അറിയിച്ചു.