സോഹാർ : പ്രവാസലോകത്ത് ആദ്യമായി ഒരു വെബ് സീരീസ് പത്ത് അദ്ധ്യായം പൂർത്തിയാക്കുന്നതിന്റെ ആഘോഷം നടന്നു.സോഹാറിലെ കോഴിക്കോടൻ മക്കാനി റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി”എള്ളുണ്ട സൊറ 2023″ എന്ന പേരിൽ നടത്തിയ പരിപാടിയിൽ വിവിധ മേഖലകളിലെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവർത്താക്കന്മാർ പങ്കെടുത്തു. സമൂഹത്തിൽ നടക്കുന്ന അരുതായ്മ ചൂണ്ടി കാണിച്ചു ഒരു കൂട്ടം കലാകാരന്മാർ സൊറ രൂപത്തിൽ വിശകലനം ചെയ്യുന്നതാണ് എള്ളുണ്ട യുടെ ഇതിവൃത്തം റഫീഖ് പറമ്പത്ത് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന എള്ളുണ്ടയുടെ നിർമ്മാണം അറ്റ്ലസ് അൽ ജസീറ ഓട്ടോ സെന്റർആണ് ക്യാമറ പ്രണവ് ഐ മാജിക്ക് സംവിധാന സഹായി സാദിഖ് സാക്കു അഭിനയിക്കുന്നവർ മുഹമ്മദ് സഫീർ സിറാജ് കാക്കൂർ രാജൻ പള്ളിയത്ത് ലിജിത്ത് കാവാലം ശിവൻ അമ്പാട്ട് എന്നിവരാണ് ആഘോഷപരിപാടി സാംസ്‌കാരിക പ്രവർത്തകൻ തമ്പാൻ തളിപ്പറമ്പ ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം മനോജ് ബദറുൽ സമ നിർവഹിച്ചു രാജേഷ് കാബൂറ മുഹമ്മദ് മാസ്റ്റർ. റാഷിദ് മക്കാനി. അനു നാരീഷ് ലിൻസി മുരളി കൃഷ്ണൻ രമ്യ മജീദ് റിയാസ് വലിയകത്ത് സുഹൈൽ. ജോസ് എന്നിവർ ആശംസകൾ നേർന്നു സ്വാഗതം മുഹമ്മദ് സഫീർ അധ്യക്ഷൻ രാജൻ പള്ളിയത്ത് നന്ദി സിറാജ് കാക്കൂർ എന്നിവർ നിർവഹിച്ചു കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും മൊമെന്റോ വിതരണവും പത്താം എപ്പിസോഡിന്റെ പ്രതീകമായ കേക്ക്കട്ടിങ് എള്ളുണ്ട കലാകാരന്മാർ നിർവഹിച്ചു.തുടർന്ന് ഫ്‌ളവേഴ്സ് ഫൈയിം ഉണ്ണിരാജ് അവതരിപ്പിച്ച മിമിക്രി വേദിയിൽ അരങ്ങേരി തുടർന്ന് എള്ളുണ്ട കൂട്ടം അവതരിപ്പിച്ച ഗാനമേളയും നടന്നു സജീഷ് ലിജിത്ത് സിറാജ് തലശ്ശേരി രാജൻ പള്ളിയത്ത് ശിവൻ അമ്പാട്ട് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.