സോഹാറിൽ എള്ളുണ്ട റിലീസ് ചെയ്തു

സോഹാർ. വ്യൂ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഒരുകൂട്ടം പ്രവാസികൾ ഒരുക്കിയ എള്ളുണ്ട എന്ന വെബ് സീരിസിന്റെ ഒന്നാം ദളം സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പുറത്തിറക്കി. വ്യൂ മീഡിയ ട്യൂബ് പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ എള്ളുണ്ട വേറിട്ട കാഴ്ച അനുഭവം സമ്മാനിക്കുമെന്ന്പിന്നണിപ്രവർത്തകർ പറഞ്ഞു. കൂട്ടം കൂടി സൊറപറയുന്ന രീതിയിലാണ് എള്ളുണ്ട മുന്നോട്ടു പോകുന്നത്. ആനുകാലിക സംഭവങ്ങൾ പ്രവാസികളുടെ കാഴ്ചപ്പാടിൽ നോക്കികാണുന്ന രീതിയാണ് അവലംബിക്കുന്നത്. നാട്ടിൽ ചർച്ചയാകുന്ന വിഷയങ്ങളെ അതിന്റെ നന്മയും തിന്മയും ഇഴ കീറുന്നു ആരെയും നോവിക്കാതെ സൊറയിലൂടെ. എള്ളുണ്ട എന്നെഴുതിയ കേക്ക് മുറിച്ചുകൊണ്ടാണ് ലോഞ്ചിങ് പരിപാടി ആരംഭിച്ചത്. റഫീഖ് പറമ്പത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത വെബ്സീരിസിൽ അഞ്ചു കഥാപാത്രങ്ങൾ കാര്യം പറയുന്നു ബാലഗോപാൽ. സിറാജ് കാക്കൂർ, ശിവൻ അംബാട്ട്, മുഹമ്മദ്‌ സഫീർലിജിത്ത് നമ്പ്യാർ .രചന സംവിധാനം റഫീഖ് പറമ്പത്ത് .നിർമ്മാണം മുഹമ്മദ്‌ സഫീർ.ക്യാമറ പ്രണവ് ഐ മാജിക്. സാങ്കേതികം സിറാജ് കാക്കൂർ.സഹ സംവിധാനം സാദി സാക്കു. റിലീസിങ് പരിപാടിയിൽ റാഷിദ്‌ മക്കാനി എം കെ രാജൻ അൻഷാന ഖാൻ. MRZ വേൾഡ് വ്ലോഗർ പ്രധിനിധി എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേള അരങ്ങേറി. മാസത്തിൽ നാല് എപ്പിസോഡുകൾ പുറത്തിറക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. ബാലഗോപാൽ നന്ദി പറഞ്ഞു.സ് ചെയ്തു.

https://www.youtube.com/watch?v=hqHEcvrZNew