എംബസി ഓപ്പൺ ഹൌസ് : ബഹ്‌റൈനിൽ കുടുങ്ങി കിടക്കുന്നവരുടെ വിഷയം ചർച്ച ആയി

മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് കഴിഞ്ഞ ദിവസം നടന്നു . കോവിഡ് സാഹചര്യത്തിലെ  വിലക്കു കാരണം  സൗദി യിലേക്ക് പ്രവേശനം അസാധ്യമായതിനെ തുടർന്ന് ബഹ്‌റിനിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യ ക്കാരിൽ മുന്നൂറു പേര് ഇതിനോടകം സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവ ഓപ്പൺ ഹൌസിൽ അറിയിച്ചു . മെയ് ഇരുപതു മുതൽ മലയാളികൾ അടക്കമുള്ള സൗദിയിലേക്കുള്ള യാത്രക്കാരാണ് ബഹ്‌റിനിൽ കുടുങ്ങി കിടക്കുന്നതു . പ്രശ്‌ന പരിഹാരത്തിനായി ശ്രമങ്ങൾ തുടരുകയാണെന്നും ഇരു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി രണ്ടു രാജ്യങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അംബാസിഡർ അറിയിച്ചു .പ്രശ്‌ന പരിഹാരത്തിനായി ഇടപെടുന്ന ഇന്ത്യൻ സംഘടനകളുടെ ശ്രമത്തെ അഭിനന്ദിക്കുന്നതായും കുടുങ്ങി കിടക്കുന്നവരെ വിമാന മാർഗം സൗദിയിൽ എത്തിക്കുവാൻ അതുമായി ബന്ധപ്പെട്ട ട്രാവൽ ഏജൻസികൾക്കു നിർദേശം നൽകിയിരുന്നു , അതിനെ തുടർന്ന് 300 പേരെ സൗദിയിൽ എത്തിച്ചതായും അദ്ദേഹം പറഞ്ഞു . കോവിഡ് ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയച്ച ബഹ്‌റിനിലെ ഇന്ത്യൻ സമൂഹത്തിനു നന്ദി പറയുന്നതായും ,വിദേശ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചും പ്രത്യേകിച്ച് കോവിഡ് സാഹചര്യത്തിൽ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ പാലിക്കാനും ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യക്കാർ
മുഴുവനായും കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും അദ്ദേഹം നിർദേശം നൽകി . ഓപ്പൺ ഹൌസിൽ തൊഴിലാളി പ്രശ്നങ്ങളും പരാതികളും അംബാസിഡർ പരിശോധിച്ചു .