ഡബ്ലിന്‍: കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായ നിലത്തിറക്കി. കോര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. എയര്‍ ലിഗസിന്റെ റീജിയണല്‍ വിമാനമായ ഇ ഐ 3701 ആണ് അടിയന്തരമായി നിലത്തിറക്കിയത്. ബിര്‍മിന്‍ഘാമില്‍ നിന്ന് കോര്‍ക്കിലേക്ക് വരികയായിരുന്നു വിമാനം. ക്യാപ്റ്റന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ട്.
കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്ന് ക്യാപ്ന്‍ പറയുമ്പോഴും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കോര്‍ക്ക് വിമാനത്താവള അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നിലയിലല്ല ഇപ്പോഴുള്ളതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിമാനം കോര്‍ക്ക് വിമാനത്തവളത്തിലേക്ക് അടുക്കുന്നതിനിടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ക്യാപ്റ്റര്‍ അറിയിച്ചിരുന്നെന്നും അവര്‍ വ്യക്തമാക്കി.
കോര്‍ക്ക് വിമാനത്താവളത്തിന്റെ ചുതമതലയുള്ള ഡബ്ലിന്‍ വിമാനത്താവള അധികൃതരും കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എമര്‍ജന്‍സി സര്‍വീസിന്റെ സാന്നിധ്യത്തില്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും രാവിലെ 10.05 ഓടെയായിരുന്നു അടിയന്തര ലാന്റിങ് എന്നും ഡബ്ലിന്‍ വിമാനത്താവള അതോറിറ്റി വക്താവ് അറിയിച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു. കോക്പിറ്റില്‍ നിന്ന് പുക ഉയര്‍ന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.