ബഹ്റൈൻ : കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 630-ലധികം ഡ്രൈവർമാർ അടിയന്തര പാത (emergency line )മുറിച്ചുകടക്കുന്നതിൽ നിന്ന് നിയമ നടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം വ്യക്തമാക്കി.നിയമലംഘനങ്ങൾ ആവർത്തിച്ചതിനും വിവിധ റോഡുകളിൽ റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കിയതിനും 44 വാഹനങ്ങൾ പിടിച്ചെടുത്തു. ഗതാഗതം തടസ്സപ്പെടുത്തുന്നതിന് അടിയന്തര പാത മുറിച്ചുകടക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നിയമം നടപ്പാക്കുന്നതിനുമുള്ള തുടർച്ചയാണ് നടപടി . റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാരോട് ട്രാഫിക് മന്ത്രാലയം ആവശ്യപ്പെട്ടു