സി.എച്ച് സെൻററിന് എമർജൻസി സർവ്വീസ് വാഹനം കൈമാറി.

കൊയിലാണ്ടി.- കോവിഡ് മഹാമാരി മൂലം മരണപ്പെടുന്നവർക്കും പ്രയാസമനുഭവിക്കുന്നവർക്കും സേവനം നടത്തുന്നതിനുവേണ്ടി ബഹ്റൈൻ കെ എം സി സി കൊയിലാണ്ടി സി.എച്ച് സെൻററിന് എമർജൻസി സർവ്വീസ് വാഹനം നൽകി.സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് താക്കോൽ കൈമാറിയത്…. രാപ്പകൽ ഭേദമന്യേ വളണ്ടിയർമാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വേഗത വർദ്ധിപ്പിക്കാൻ ഈ വാഹനം സഹായകമാവുമെന്നും കൊയിലാണ്ടിയിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് ഏറ്റവും ഗുണപരമായ സന്ദേശമാണ് നൽകുന്നതെന്നും തുടർന്നും ഈ രംഗത്ത് നൻമചെയ്യാൻ സി.എച്ച് സെൻററിന്സാധിതമാകട്ടെ എന്ന്തങ്ങൾപറയുകയുണ്ടായി.ഇത്തരം സൽപ്രവർത്തികൾക്കായി തങ്ങളുടെ സമ്പത്തും സമയവും നിർലോഭം ചെലവഴിക്കുന്ന കെ.എം സി സി യുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹവും ശ്ലാഘനീയവുമാണെന്ന് തങ്ങൾപ്രത്യേകമുണർത്തി.നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡൻറ് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷതവഹിച്ചു.


ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി..
ജില്ലാ ആസൂത്രണ സമിതി അംഗമായി തെരഞ്ഞെടുത്ത ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.പി. ഇബ്രാഹിം കുട്ടി യെ ചടങ്ങിൽവെച്ച് ആദരിച്ചു…. അഭിനന്ദനാർഹമായപ്രവർത്തനങ്ങളുമായി നിലയുറപ്പിച്ച
വളണ്ടിയർമാർക്ക് റാഷിദലി തങ്ങൾ ഉപഹാരങ്ങൾ സമർപ്പിച്ചു, ടി.ടി. ഇസ്മാഈൽ,
ബഹ്റൈൻ കെ.എം സി സി സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഫി പാറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, അലി കൊയിലാണ്ടി, ലത്തീഫ് കായക്കൽ ,മഠത്തിൽ അബ്ദുറഹിമാൻ,എൻ. പി.മമ്മത് ഹാജി, യൂസുഫ് കൊയിലാണ്ടി, ഇസ്ഹാഖ് വില്ല്യാപ്പള്ളി, ടി.പി. മുഹമ്മദലി, ശുഹൈൽ അബ്ദുറഹിമാൻ,അമേത്ത് കുഞ്ഞഹമ്മദ്, ആസിഫ് കലാം,ബി.വി. സെറീന,
ജെ.പി.കെ. തിക്കോടി, കെ. എം. നജീബ്,അനസ് ഹബീബ്, ഫൈസൽ ഇയ്യഞ്ചേരി, ഏ. അസീസ് മാസ്റ്റർ,ടി.വി. അബ്ദുൽലത്തീഫ്, ഷാഹുൽ ബേപ്പൂർ, അഷ്റഫ് പള്ളിക്കര, കെ.പി. മൂസ്സ, ഫാസിൽകൊല്ലം,
ജാഫർ സഖാഫ്, റഫീഖ് പുത്തലത്ത്, ആരിഫ് മമ്മുക്കാസ്, ഷഹീർ വെങ്ങളം,
എം.എ. അബ്ദുല്ല, ടി.കെ. നാസർ,കെ.ടി. മുഹമ്മദലി,
കെ.പി.സി. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു..