ദുബൈ : എമിറേറ്റ്സ് ഐഡി കാർഡ് സേവനങ്ങൾ, റെസിഡൻസി, വിദേശകാര്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 14 വിഭാഗങ്ങളിലെ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ ഈടാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു . ഇതനുസരിച്ചു പ്രതിദിനം 20 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴയാണ് നൽകേണ്ടി വരുന്നത് .പുതിയ നിയമം അനുസരിച്ചു രണ്ടു രീതിയിലാണ് പിഴ ഈടാക്കുന്നത് . ഐഡി കാർഡ് ലഭിക്കുന്നതിനുള്ള രജിസ്ട്രേഷനിലെ കാലതാമസവും, രണ്ടാമത്തേത് അതിന്റെ കാലഹരണപ്പെട്ട തീയതി മുതൽ 30 ദിവസത്തിന് ശേഷം അത് പുതുക്കുന്നതിലെ കാലതാമസവുമാണ്. ഈ കേസിലെ പിഴ പ്രതിദിനം 20 ദിർഹം ആണ്. പരമാവധി 1,000 ദിർഹം വരെ ലഭിക്കും.
താഴെ കൊടുത്തിരിക്കുന്ന ആറോളം ലംഘനങ്ങൾക്കും വിദേശകാര്യ സേവനങ്ങൾക്കും 500 ദിർഹം പിഴ ഈടാക്കും
(1) പ്രതിനിധിയുടെ കാർഡ് കാലഹരണപ്പെടൽ. .
(2) പ്രതിനിധി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഉൾപ്പെടാത്ത സ്ഥാപനത്തിന്റെ ഇടപാടുകൾ ഇ-ദിർഹം വഴി സമർപ്പിക്കൽ.
(3) ഓഫിസിൽ എത്തിയ പ്രതിനിധി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഉൾപ്പെടാത്ത സ്ഥാപനത്തിന്റെ ഇടപാടുകൾ പാസ്പോർട്ട് ഓഫീസർക്ക് ഇടപാടുകൾ സമർപ്പിക്കൽ
(4) ഇടപാടുകൾ സമർപ്പിക്കുമ്പോൾ കാർഡ് കാണിക്കാതിരിക്കൽ.
(5) സേവന കേന്ദ്രങ്ങളിലെ വർക്ക് സിസ്റ്റം ലംഘിക്കൽ
(6) വ്യക്തികൾ ഐസിപിക്ക് സമർപ്പിച്ച കാര്യങ്ങൾ പാലിക്കാത്തത്.
താഴെ പറയുന്ന ലംഘനങ്ങൾക്ക് 5,000 ദിർഹം പിഴ നൽകണം
1 . സിസ്റ്റം ദുരുപയോഗം ചെയ്യുക,
2 .ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക,
3 .അവരുമായി സഹകരിക്കാതിരിക്കുക,
4 .അല്ലെങ്കിൽ സിസ്റ്റം ഉപയോക്താക്കൾ സേവന ഫീസ് അടക്കാതിരിക്കുക,
5 .കൃത്യമല്ലാത്ത ഡാറ്റ സമർപ്പിക്കുക
തെറ്റായ രേഖകൾ നൽകിയാൽ പിഴ 3,000 ദിർഹവും നൽകണം ഒരു പ്രവർത്തനവും നടത്താത്ത സ്ഥാപനത്തിന് വിസയോ എൻട്രി പെർമിറ്റോ നൽകുന്നതിനുള്ള പിഴ 20,000 ദിർഹം ഈടാക്കും . നിശ്ചിത തീയതിയിൽ തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡുകളോ അവരുടെ സ്പോൺസർ ചെയ്തവരുടെ കാർഡുകളോ ലഭിക്കാനോ പുതുക്കാനോ കഴിയാത്ത എല്ലാ എമിറാത്തി പൗരന്മാർക്കും ജിസിസി പൗരന്മാർക്കും പ്രവാസികൾക്കും താമസക്കാർക്കും പിഴയിൽ നിന്ന് ഒഴിവാകാനും അവസരമുണ്ട്. എന്നാൽ ഇത് ഇളവ് വ്യവസ്ഥകൾ പാലിക്കുന്നവർക്ക് മാത്രമാണ്. ഇതിന് പ്രത്യേകം അപേക്ഷ നൽകണമെന്നും അധികൃതർ വ്യക്തമാക്കി . അധികാരികൾ, നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ, കോൺസൽമാർ എന്നിവർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് വഴി കൃത്യമായ ഉപാധികളോടെ സമർപ്പിക്കുന്ന രേഖകളിലൂടെ ഇത്തരം പിഴകളിൽ നിന്നും ഒഴിവാകും . സാമൂഹിക സുരക്ഷയ്ക്ക് വിധേയരായവരും അവരുടെ സ്പോൺസർ ചെയ്യുന്നവരും ഇളവ് ലഭിക്കുന്നവരുടെ പട്ടികൈയിൽ ഉൾപ്പെട്ടിട്ടുണ്ട് . കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രാലയമോ (എംഒസിഡി) അല്ലെങ്കിൽ യോഗ്യതയുള്ള അധികാരികളോ നൽകിയ ഔദ്യോഗിക സർട്ടിഫിക്കറ്റ് വഴി അവരുടെ തെളിയിച്ചാൽ ഇളവ് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി