മസ്കത്ത്:ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്സ്. മസ്കത്തില് നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നവംബര്‍ 21 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളിലെ എകോണമി, ബിസിനസ് ക്ലാസ് യാത്രക്കുള്ള ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്.മടക്ക ടിക്കറ്റുകള്‍ കുടി പര്‍ച്ചേഴ്സ് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. മസ്കത്ത് – ദുബായ് 64 റിയാല്‍, മസ്കത്ത് – കെയ്റോ 104 റിയാല്‍, മസ്കത്ത് – ബാങ്കോക് 159 റിയാല്‍, മനില 176 റിയാല്‍, മസ്കത്ത് – ലണ്ടന്‍ 215 റിയാല്‍ എന്നിവയാണ് ഓഫര്‍ നിരക്കുകള്‍.ബന്ധുക്കള്‍ക്കൊപ്പമുള്ള ബിസിനിസ് ക്ലാസ് യാത്രക്കാര്‍ക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കത്ത് – ദുബൈ 530 റിയാല്‍, മസ്കത്ത് – അമ്മാന് 1,288 റിയാല്‍, മസ്കത്ത് – ബാങ്കോക് 1,397 റിയാല്‍, മസ്കത്ത് – ലണ്ടന്‍ 1,842 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.