കുവൈറ്റ് സിറ്റി: കുവൈറ്റ് എൻജിനീയേഴ്സ് സൊസൈറ്റി നടത്തിയ യോഗ്യത പരീക്ഷയിൽ 1200 വിദേശി ആർക്കിടെക്റ്റുമാർ പരാജയപ്പെട്ടു.
എൻജിനീയേഴ്സ് സൊസൈറ്റി മേധാവി എൻജി. ഫൈസൽ അൽ അതാൽ ആണ് ഇക്കാര്യം അറിയിച്ചതാണിത്.
ഇവർക്ക് ഇനി എൻജിനീയർ തസ്തികയിൽ തുടരാനാവില്ല. ആർക്കിടെക്ച്വറൽ ടെക്നീഷ്യനെ ആർക്കിടെക്ച്വറൽ എൻജിനീയർക്ക് സമാനമായി കാണാനാവില്ലെന്നും എൻജിനീയറിങ്ങിൽ അംഗീകൃത ബിരുദമുള്ളവരെ മാത്രമേ എൻജിനീയറായി പരിഗണിക്കാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈൻ ആർട്സ് ബിരുദമുള്ള നിരവധി പേർ എൻജിനീയർമാരായി ജോലി ചെയ്യുന്നുണ്ട്. അതിനിടെ നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിക്കുകയും യോഗ്യത പരീക്ഷ വിജയിക്കുകയും ചെയ്ത 2500 വിദേശി ആർക്കിടെക്റ്റുമാരുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകി.