ജിദ്ദ: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഒ ഐ സി സി മെമ്പര്‍ ഷിപ്പ് ക്യാപൈയിന്റെ ഭാഗമായി ഒ ഐ സി സി ജിദ്ദ – എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് അടുത്ത മൂന്ന് വർഷത്തേക്ക് ഉള്ള മെമ്പര്‍ഷിപ്പ് വിതരണം മുൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് രജ്ഞിത്ത് സ്റ്റീഫന്‍ ആദ്യ ഫോം നൽകി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ ഉത്ഘാടനം ചെയ്തു. ഭാരതത്തിന്റെ നിർമ്മിതിയ്ക്ക് അതുല്യ സംഭാവന അർപ്പിച്ച കോൺഗ്രസിന് ശക്തി പകരുകയെന്നത് കാലഘട്ടം ആവിശ്യപെടുന്ന സത്യത്തിനും നീതിയ്ക്കു വേണ്ടിയുള്ളതാണെന്ന് മുനീർ പറഞ്ഞു. രാജ്യത്തെ ശിഥിലപ്പെടുത്തുകയും കുത്തക മുതാലാളിമാർക്കു തീറെഴുതി കൊടുക്കുകയും ചെയ്യുന്ന സംഘപരിവാർ ഭരണകൂടാ കൂട്ടുകെട്ട് അവസാനിപ്പിക്കുവാൻ പ്രവാസി സമൂഹവും ഒന്നിക്കണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ഗ്മഭീര വിജയമായി മുന്നേറുന്നത് പ്രതീക്ഷജനകമാണെന്നും മുനീർ പറഞ്ഞു
എറണാകുളം ജില്ല ഒ ഐ സി സി അംഗതത്വ വിതരണം നടത്തി
ജില്ലാ പ്രസിഡന്റ് സഹീർ മാഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അബ്ദുല്‍ ഖാദര്‍,ബാബു ജോസഫ് , ഹർഷദ് ഏലൂർ, അബ്ദുല്‍ ഖാദര്‍ ആലുവ , രജ്ഞിത്ത് സ്റ്റീഫൻ പറവൂർ, സക്കീർ ഹുസൈന് എടവണ്ണ, ഷിനുജമാൽ കോതമംഗലം തുടങ്ങിയവർ സംസാരിച്ചു.
അംഗത്ത്വ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0569797840, 0534213604, 0537946125 എന്നി മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്