കലക്ഷനിൽ പുലിമുരുകനൊപ്പം എസ്ര

Ezra Malayalam movie poster Prithviraj Priya Anand Tovino Thomasകൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് കോടികൾ വാരി പൃഥ്രിരാജ് ചിത്രം എസ്ര. എട്ടുദിവസം കൊണ്ട് 1.08 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. പുലിമുരുകനും എട്ടുദിവസം കൊണ്ട് സമാനമായ കലക്ഷന്‍ നേടിയിരുന്നു. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കലക്ഷനാണിത്.

ഫെബ്രുവരി പത്തിനാണ് എസ്ര തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.61 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നുള്ള മൊത്തം കലക്ഷനാണിത്.

ഫെബ്രുവരി 17 മുതല്‍ ചിത്രം കേരളത്തിന് പുറത്തുള്ള തിയറ്ററുകളിലും പ്രദർശനത്തിനെത്തി. ഈ മാസം അവസാനത്തോടെ വിദേശ രാജ്യങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.