ബഹ്‌റിനിൽ ഈ വര്ഷം 8,598 സന്ദർശക വിസകൾ തൊഴിൽ വിസയിലേക്കു മാറിയതായി കണക്കുകൾ

  • ബഹ്‌റിനിൽ ഈ വര്ഷം 8598 സന്ദർശക വിസകൾ തൊഴിൽ വിസയിലേക്കു മാറിയതായി കണക്കുകൾ . എന്നാൽ ഇത്തരം വിസമാറ്റത്തിനു വിലക്ക് ഏർപ്പെടുത്തണമെന്ന് എം.​പി​മാ​രു​ടെ സ​മി​തി . അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി പരിശോധന തുടരുന്നു

ബഹ്‌റിനിൽ വിദേശ തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയുന്ന ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ളി​ലാ​ണ് എം.​പി​മാ​രു​ടെ സ​മി​തി , ടൂ​റി​സ്റ്റ് വി​സ​യി​ൽ ബ​ഹ്‌​റൈ​നി​ലെ​ത്തി​യ​ശേ​ഷം പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ​വി​സ​യി​ലേ​ക്ക് മാ​റു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് ആവിശ്യം ഉന്നയിച്ചിരിക്കുന്നത് .ഇത് സംബന്ധിച്ചു 39 ശി​പാ​ർ​ശ​ക​ളാ​ണ് മം​ദൂ​ഹ് അ​ൽ സാ​ലി​ഹ് ചെ​യ​ർ​മാ​നാ​യ സ​മി​തി മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​നോ​ട് അടുത്ത ദിവസം പാ​ർ​ല​മെ​ന്റ് സെ​ഷ​നി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​നാ​യി എ​ത്താ​ൻ ആ​വ​ശ്യ​​​പ്പെ​ട്ടി​ട്ടു​ണ്ട്. 2019 മു​ത​ൽ 2023 ജൂ​ൺ​വ​രെ കാ​ല​യ​ള​വി​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ വ​ന്ന 85,246 പ്ര​വാ​സി​ക​ൾ​ക്ക് വി​സ മാ​റ്റാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി കണക്കുകൾ സൂചിപ്പിക്കുന്നു . 2021ൽ 9,424 ​വി​സ​ക​ളും , 2022ൽ 46,204. ​ഈ വ​ർ​ഷം ജൂ​ൺ​വ​രെ 8,598 ടുറിസ്റ് വിസകളും തൊഴിൽ വിസകൾ ആക്കിയതായി അധികൃതർ വ്യക്തമാക്കുന്നു . കൂടാതെ വിദേശജോലിക്കാരുടെ തൊ​ഴി​ൽ​ന​യ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പു​നഃ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക, ഒഴിവുകൾ പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, എ​ൽ.​എം.​ആ​ർ.​എ വെ​ബ്‌​സൈ​റ്റി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി ജോ​ബ് സെ​ർ​ച്ച് സെ​ക്ഷ​ൻ ആ​രം​ഭി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉന്നയിക്കുന്നുണ്ട് . എ​ൽ.​എം.​ആ​ർ.​എ മൂ​ന്ന് മാ​സം കൂ​ടു​മ്പോ​ൾ ബോ​ർ​ഡി​ന് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഓ​ഡി​റ്റ് ചെ​യ്ത ക​ണ​ക്കു​ക​ൾ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​നാ​യി കൃ​ത്യ​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്നും 2006ലെ ​ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും എം.​പി​മാ​ർ ഇതോടൊപ്പം ആ​വ​ശ്യ​പ്പെ​ടു​ന്നു. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി നിരവധി സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ് . എൽ എം ആർ എ , പോലീസ് , പാസ്പോര്ട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് എന്നിവയുടെ നേതൃത്വത്തിൽ ആണ് പരിശോധനകൾ നടക്കുന്നത് .പരിശോധനയിൽ പിടികൂടുന്നവരെ നിയമ നടപടിക്ക് വിധേയരാക്കിയതായും അധികൃതർ അറിയിച്ചു.