ബഹ്റൈൻ : ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ) കസ്റ്റമർ സർവിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇ.ഡബ്ല്യു.എ പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് മുഹറഖിലെ സീഫ് മാളിൽ പുതിയ കസ്റ്റമർ സർവിസ് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചത് . ഉപഭോക്താക്കളുടെ താല്പര്യാർത്ഥം കൂടുതൽ സേവനം നൽകുകയാണ് ഇ.ഡബ്ല്യു.എ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു ഇ.ഡബ്ല്യു.എ സേവനങ്ങൾ ലഭ്യമാക്കാനും സുഗമമാക്കാനുമായി ഉപഭോക്തൃ സേവന ചാനലുകൾ വൈവിധ്യവത്കരിക്കാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി . മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും ആവശ്യമായ സേവനങ്ങൾ നൽകാൻ വീടുകൾ സന്ദർശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, ഇ-സേവനങ്ങൾ, ഹോട്ട്ലൈൻ, വെർച്വൽ അപ്പോയ്ന്റ്മെന്റുകൾ, മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും സേവനം നൽകുന്നതിനുള്ള ഭവന സന്ദർശനങ്ങൾ എന്നിവയാണ് ഇപ്പോൾ ഇ.ഡബ്ല്യു.എക്കുള്ളത്.ഭാവിയിൽ ഇലക്ട്രോണിക് സേവനങ്ങൾ നടപ്പാക്കുന്നതോടൊപ്പം വെർച്വൽ ശാഖകളും തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.