ജിദ്ദ: സ്കൂൾ അവധിക്കാലത്ത് വിമാന കമ്പനികൾ അനിയന്ത്രിതമായി യാത്ര ടിക്കറ്റ് നിരക്ക് വർദ്ദിപ്പിക്കുന്നതിനെതിരെ നടപടികൾ സ്വികരിക്കണമെന് ആവിശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവിന്, ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കെ ടി എ മുനീർ നിവേദനം അയച്ചു.
ഗൾഫ് – ഇന്ത്യാ യാത്ര നിരക്ക് ഇപ്പോൾ വലിയതതോതിൽ ആണ് ഉള്ളത് മുൻ കാലങ്ങളെ അപേക്ഷിച്ച് വിമാന ഇന്ധനത്തിന്റെ വിലയും ജോലിക്കാരുടെ എണ്ണത്തിൽ കുറവും വരുത്തിയിട്ടും പ്രവാസികളെ അമിതമായി ചാർജ് വാങ്ങി പറ്റിക്കുന്ന സമീപനം അവസാനിപ്പിക്കണം. സൗദി – ഇന്ത്യ യാത്ര നിരക്ക് വാൻ വർദ്ധനവാണ്, പ്രത്യേകിച്ചും കേരത്തിലെ വിമാനത്താവളങ്ങളിലെയ്ക്ക് മൂന്നും നാലും ഇരട്ടിയാണ് ആഗസ്ത് രണ്ടാം വാരം മുതൽ സെപ്തംബര് രണ്ടാം വാരം വരെയുള്ള മടക്ക യാത്രക്ക് ഈടാക്കുന്നത്. ബജറ്റ് എയർ ലൈനുകൾ എണ്ണവസ്‌കഷപെടുന്നവർ പേരെ 50000 രൂപയിൽ അധികവും മറ്റു വിമന കമ്പനികൾ 85000 രൂപയിൽ അധികവും വൺവേ ടിക്കറ്റിനു വാങ്ങുന്നത്. ട്രാവൽ കമ്പനികൾ ഗണ്യമായ എണ്ണം വിമാന യാത്ര സീറ്റുകൾ മാസങ്ങൾക്കു മുൻപേ ബ്ലോക്ക് ചെയ്യത്, സീസൺ സമയങ്ങളിൽ വൻ നിരക്ക് വർദ്ധന വരുത്തി വില്പന നടത്തുന്നതിനെതിരെയും, വിമാന കമ്പനികൾ സീറ്റ് ലഭ്യത ഇല്ലായെന്നപേരിൽ നിരക്ക് വലിയ തോതിൽ വർദ്ദിപ്പിക്കുകയും ചെയ്യുന്നുത്തിനെതിരെ ശക്തമായ നടപടികൾ സ്വികരിക്കണം. സാധാരണ യാത്രക്കാർക്ക് പരിമിതമായ എണ്ണം മാത്രം വെബ്സൈറ്റുകളിൽ ലഭ്യമാക്കി കൊണ്ടുള്ള ഈ സമ്പ്രദായം സ്‌കൂൾ അവധിക്കാലത്ത് കുടുംബങ്ങളെ, പ്രത്യേകിച്ച് ഒന്നിലധികം കുട്ടികളുള്ളവരെയും, കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയും കൊള്ളയടിക്കുന്നു. ഗ്രൂപ്പ് ബുക്കിങ്ങിന്റെ പേരിൽ സ്‌കൂൾ തുറക്കുകയും അടക്കുകയും തിയ്യതികളിലും സാധാരണ യാത്രക്കാർക്കായി കുറഞ്ഞത് 50% സീറ്റുകളെങ്കിലും സംവരണം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുവാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടുകൽ ഉണ്ടാകണം. വ്യാമയാന കരാറുകൾ പുതുക്കണമെനും ദേശിയ വിമാന കമ്പനിയുടെ അഭാവത്തിൽ സ്വകാര്യ വിമാന കമ്പനികൾ ഈ മേഖലയിൽ വലിയ ലാഭമുണ്ടാക്കുവാൻ ഇതിനു ഒരു സ്ഥിരമായി എയർ താരിഫ് റെഗുലേറ്ററി സിസ്റ്റത്തിന് സമാനമായ ഒരു നിയന്ത്രണ സംവിധാനം നടപ്പിലാക്കണമെന്നും മുനീർ നിവേദനത്തിൽ ആവിശ്യപ്പെട്ടു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവാളത്തിലെ യൂസർ ഫീ വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും ഇതുമൂലം കുടുംബവുമായി യാത്രചെയ്യുന്നവർക്കും മറ്റുള്ളവർക്കും സാമ്പത്തിക ബാധ്യത വരുത്തുന്നതായും ഇത് പിൻവലിക്കണമെന്നും നിവേദനത്തിൽ ആവിശ്യപ്പെട്ട്. നിവേദനത്തിന്റെ പകർപ്പ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും, നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അയച്ചതായും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗംകൂടിയായ മുനീർ അറിയിച്ചു.