സുബൈർ വാഴക്കാടിന്‌ പ്രവാസി അര്‍ജന്‍റീന ആരാധകര്‍ ഉപഹാരം കൈമാറി

By : Mujeeb kalathil

ദമാം : പ്രമുഖ ഫുട്ബോൾ നിരീക്ഷകൻ സുബൈർ വാഴക്കാടിനു പ്രവാസി ഫുട്ബോൾ കാല്‍പന്ത് പ്രേമികളുടെ കൂട്ടായ്മയായ അര്‍ജന്‍റീന ഫാൻസ്‌ സ്നേഹ സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ കൈമാറി. വാഴക്കാട് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് നടന്ന് ചടങ്ങില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും അര്‍ജന്‍റീന ഫാൻസ്‌ ഗ്രൂപ് അഡ്മിനുമായ റഫീഖ് കൂട്ടിലങ്ങാടി സുബൈറിന്‌ സമ്മാനിച്ചു. അര്‍ജന്‍റീന ഫാൻസ്‌ അംഗങ്ങളായ അൻവർ വാഴക്കാട്. ഹര്‍ഷദ് വാഴക്കാട്ഷുക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപഹാരത്തിന്‌ നന്ദി പറഞ്ഞ സുബൈര്‍ വാഴക്കാട് അര്‍ജന്‍റീനയുടെ ഇനിയുള്ള പ്രയാണങ്ങളിൽ ശക്തി പകരുവാന്‍ വീണ്ടും തന്‍റെ നീരീക്ഷണങ്ങളുമായി കൂട്ടായ്മക്കൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചു. വരാനിരിക്കുന്ന ഖത്തർ ലോക കപ്പിൽ മുത്തമിടാൻ അര്‍ജന്‍റീനക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.