പ്രവാസം നിക്ഷേപം സമ്പാദ്യം. പ്രവാസി വെൽഫെയർ വെബിനാർ ഇന്ന്.

മനാമ: പ്രവാസി വെൽഫെയർ പ്രവാസികൾക്കായി പ്രവാസം, നിക്ഷേപം, സമ്പാദ്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജനുവരി 11 ബുധനാഴ്ച (ഇന്ന്) രാത്രി 8.00 മണിക്ക് സൂം വേർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ മ്യൂച്ചൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർ എക്സ്പേർട്ട് സൈദ് സി. കെ പ്രവാസി നിക്ഷേപ സാദ്ധ്യതകളെ കുറിച്ച് സംസാരിക്കുകയും സദസ്സിൻ്റെ അന്വേഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി ആഷിക് എരുമേലി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3559 7784, 3689 7626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.