ബഹ്റൈൻ : 51 വയസ്സുകാരനായ സുദർശന റാവു പൊല്ലുമുറി ആന്ധ്ര സ്വദേശിയാണ് പ്രവാസി ലീഗ് സഹായത്തോടെ ഇന്ന് നാടണഞ്ഞത്. ആറു വർഷങ്ങൾക്കു മുൻപ് തീവ്രമായ ആരോഗ്യപ്രശ്നങ്ങളാൽ ജിദാഫ്സ് ആശുപത്രിയിൽ ശ്രീ റാവു, നാട്ടിലേക്ക് പോകുവാൻ സാധിക്കാതെ ബുദ്ധിമുട്ടിലായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ബാങ്ക് അദ്ദേഹത്തിന്റെ പേരിൽ കൊടുത്ത ട്രാവൽ ബാൻ കേസ് ഒരു കീറാമുട്ടിയായി നിന്നു. സുദർശന റാവുവിന്റെ കേസ് പ്രവാസി ലീഗൽ സെല്ലിന്റെ ശ്രദ്ധയിൽ പെടുകയും പ്രവാസി ലീഗൽ സെൽ ബഹറിൻ പ്രസിഡണ്ട് ശ്രീ സുധീർ തിരുന്നില്ലത്ത്, ഗവർണിക കൗൺസിൽ മെമ്പർ സ്പന്ദന കിഷോർ എന്നിവരുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവുകയും ചെയ്തു. അങ്ങനെ ബഹറിനിലെ ഇന്ത്യൻ എംബസിയുടെയും വിവിധ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ ശ്രീറാവുവിനെ നാട്ടിലേക്ക് പോകുവാനുള്ള അനുമതി ലഭിച്ചു. ഇന്ന് ജൂൺ 25ന് അദ്ദേഹം ഹൈദരാബാദിലെത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ശ്രീറാവുവിന്റെ നാട്ടിലേക്കുള്ള മടക്കത്തിന് പ്രവാസി ലീഗൽ സെല്ലോടൊപ്പം പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകർ, ഇന്ത്യൻ എംബസി, എമിഗ്രേഷൻ അധികൃതർ, ആന്ധ്രപ്രദേശ് നോൺ റെസിഡന്റ് തെലുങ്കു സൊസൈറ്റി, കാക്കിനാട ഗവൺമെന്റ് ആശുപത്രി ഡോക്ടർമാർ തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ശ്രീ സുധീർ തിരുനിലത്ത് അറിയിച്ചു.