മനാമ :പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിലെ ഇന്ത്യൻ എംബസി കൗൺസിലർ ആൻഡ് ലേബർ വിഭാഗം സെക്കന്റ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ലയ്ക്ക് യാത്രയയപ്പ് സൽക്കാരം നടത്തി. ജുഫയർ പാർസ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ലേബർ ആൻഡ് കൗൺസിലർ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു.
പ്രവാസി ലീഗൽ സൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീമതി സുഷമ ശർമ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡന്റ് സുധീർ തിരുനിലത്ത്, മറ്റ് ഗവർണിങ്ങ് ബോഡി അംഗങ്ങളായ രാജി ഉണ്ണികൃഷ്ണൻ, ജയ് ഷാ, റിതിൻ രാജ്, സലിം, പ്രവീൺ, സ്പന്ദന, അഡ്വക്കേറ്റ് മാധവൻ കാലത്ത് എന്നിവരും സംസാരിച്ചു. പി എൽ സി അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീമതി ശ്രീജ ശ്രീധർ നന്ദി പ്രകാശിപ്പിച്ചു.