പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

മനാമ :പ്രവാസി മലയാളി ഹൃദയാഘാതത്തെ  തുടർന്ന് മരണപ്പെട്ടു. കൊല്ലം പുനലൂർ വെട്ടിത്തിട്ട സ്വദേശി ബോജി രാജൻ (41) ആണ് മരണപ്പെട്ടത്.കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ഗുദൈബിയ ഏരിയ പ്രസിഡന്റ് ആണ് അദ്ദേഹം.പിതാവ് രാജൻ, മാതാവ് ഓമന, ഭാര്യ സാബിയ ,മകൾ ഹന            മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ  പൂർത്തിയായിക്കൊണ്ടിരിക്കുന്നു.