ദുബായ് : കൊല്ലം പുനലൂര്‍ മുസവരിക്കുന്ന് വര്‍ഗീസിന്റെ മകന് സജി (46)യാണ് മരിച്ചത്. ദുബായിൽ വാട്ടര്‍ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് അജ്മാനിലെ തുമ്പൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം. മാതാവ്: അന്നമ്മ, ഭാര്യ: വിന്‍സി. മക്കള്‍: എബിയല്‍, ആന്മേരി.