പ്രവാസി മലയാളി ബഹ്‌റൈനിൽ മരണപ്പെട്ടു

മനാമ: കണ്ണൂര്‍ മാമ്പ കുഴിമ്പാലോട് ചോടവീട്ടില്‍ ഗോപാലന്റെയും കൗസല്യയുടെയും മകന്‍ കെ.സി ഷീജിത്ത് (51) ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു. ഭാര്യ – ജിഷ. മകന്‍ – ശ്രാവണ്‍.മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .