അബുദാബി: തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന് അഷ്റഫ് അലിയാണ് ഹൃദയാഘാതം മൂലം അബൂദാബിയില്‍ മരണമടഞ്ഞത് .അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അഷ്റഫ് അലി അബൂദാബിയില്‍ എത്തിയത്. ഉച്ചക്ക് ജുമുഅ നമസ്കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം അബുദാബി സെന്‍ട്രല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍.