ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയ സ്തഭനമൂലം മരണമടഞ്ഞു

മനാമ: കോഴിക്കോട് ജില്ലയിലെ വടകര അടക്കാതെരു ഗവർമെന്റ് ഹോസ്പിറ്റലിനു സമീപം ചെറുശേരി റോഡ് പറമ്പത്ത് മീതൽ സതീശൻ ഹൃദയ സ്തഭനത്തോടെ മരണപ്പെട്ടു.വർഷങ്ങളായി ബഹ്റൈൻ പ്രവാസിയും സലാഹുദ്ദീൻ കമ്പനി ഗ്രൂപ്പ് ജീവനക്കാരനുമാണ് ബഹ്റൈൻ പ്രവാസ മേഖലയിൽ  ഏറെ സുഹൃത്ത് ബന്ധവുമുണ്ടായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള  നടപടിക്രമങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ  സ്ഥാപന ഗ്രൂപ്പുമായി സഹകരിച്ച്  പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു.