കനിവുള്ളവരുടെ സഹായഹസ്തം തേടി പ്രവാസി മലയാളി

മനാമ. കോണിപടിയിൽ നിന്നും താഴെ വീണു കാലിനും നട്ടെല്ലിനും ക്ഷതമേറ്റ് ഗുരുതരാവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞു മൂന്നുദിവസത്തിനുശേഷം വിസ ഇല്ലാത്ത കാരണത്താൽ അവിടെനിന്ന് നിന്ന് ഡിസ്ചാർജ് ചെയ്യുകയും നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ അദ്ദേഹത്തെ ഹിലാൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ് തിരുന്നു, അവിടെ കിടത്തി ചികിൽസിക്കുക എന്നത് സാമ്പത്തികമായ വളരെ പ്രയാസത്തിലുള്ള അദ്ദേഹത്തിനു താങ്ങാവുന്നതിലും അപ്പുറമായത് കൊണ്ട് കെഎംസിസി പ്രവർത്തകർ ഇടപെട്ട് ഉദുമ മണ്ഡലം ഭാരവാഹി അച്ചു പൊവ്വലിന്റെ റൂമിലേക്കു മാറ്റി ആവശ്യമായ പരിചരണം നൽകി വരുന്നു. കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരായ ഷാഫി പറക്കട്ട, അഷ്‌റഫ്‌ മഞ്ചേശ്വരവും എല്ലാ സഹായങ്ങളുമായി അദ്ദേഹത്തിന്റെ കൂടെ തന്നെയുണ്ട്.ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന

അബ്ബാസ് ദിന ചര്യകൾ ചെയ്യാൻ പോലും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഇനിയും വർഷങ്ങൾ ജോലി ചെയ്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യം ഒരു കുടുംബത്തെ തന്നെ മുഴു പട്ടിണിയിലാക്കിയിരിക്കുകയാണ്. വിവാഹ പ്രായമെത്തി നിൽക്കുന്ന 21 വയസുള്ള ഒരു പെൺകുട്ടിയും മറ്റു രണ്ടു കുട്ടികളുടെ വിദ്യാഭ്യാസ ചിലവുമൊക്കെ താങ്ങാവുന്നതിലുമപ്പുറമാണ്. വേദന തിന്ന് കിടക്ക പാഴയിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്ത വിഷമ ഘട്ടത്തിലും തന്റെ കുടുംബത്തിന്റെ ദൈന്യതയും പ്രവാസം ബാക്കി വെച്ച കടങ്ങളും ഓർത്ത് കണ്ണീർ പൊഴിക്കുകയാണ് അബ്ബാസ്.ഭാര്യ വീട്ടിലിരുന്നു ബീഡി തെരച്ചു കിട്ടുന്ന തുച്ഛമായ പൈസയിൽ നിന്നാണ് ജീവിതം കഴിഞ്ഞു കൂടുന്നത്.അപകടം പറ്റുന്നതിനു മുമ്പ് ജോലി ചെയ്ത കമ്പനിയിൽ നിന്ന് മൂന്നു മാസത്തെ ശമ്പളം കുടിശിക ആയത് കൊണ്ട് തന്നെ കടക്കെണിയിലായ അബ്ബാസിനെ നാട്ടിലയക്കാൻ തന്നെ വലിയ സാമ്പത്തിക ചിലവ് വരും. ആയതിനാൽ ദുരിതം പേറുന്ന ഈ പ്രവാസിയെ സഹായിക്കാൻ സഹായ മനസ്ഥരുടെ കനിവുണ്ടാകണം. നാട്ടിലേക്കുള്ള യാത്രചിലവും തുടർ ചികിത്സക്കുള്ള ഭാരിച്ച ചിലവും കണക്കിലെടുത്ത് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുൻകൈയെടുത്തു കൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കാരുണ്യ നിധികളായ നിങ്ങളെവരിൽ നിന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്.
സഹായിക്കാൻ ആഗ്രഹിക്കുന്നവർ 33629896/38712540/35029799/37375374 ഈ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.