പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: ബഹ്റൈനിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായ തൃശൂർ ജില്ലയിൽ ഒല്ലൂർ കുട്ടനെല്ലൂർ സ്വദേശി പി ഔസേപ്പ് ഡേവിസ് 58 വയസ്സ് ഇന്ന് കാലത്ത് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് നിര്യാതനായി.കുറച്ച് ദിവസമായി അത്യാസന്ന പരിചരണ വിഭാഗത്തിലായിരുന്നു .നാട്ടിൽ നിന്ന് വിസിറ്റിംങ് വിസയിൽ ഭാര്യ ഇന്നെലെ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.