സൗദി അറേബ്യ: വിദേശികൾ സ്വദേശങ്ങളിലേക്ക് പണം അയക്കുന്നതിൽ കുറവ് രേഖപ്പെടുത്തി .ഒക്ടോബർ മാസത്തെ കണക്കനുസരിച്ചു 1,124 കോടി റിയാല്‍ സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. മറ്റുള്ള മാസങ്ങളെ അപേക്ഷിച്ചു ഇത് കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . 2022 ഫെബ്രുവരിയില്‍ വിദേശികള്‍ 1,120 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനു ശേഷം വിദേശികളുടെ പണം അയക്കുന്നതിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് . 2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള 10 മാസം 12,266 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 2021 ആദ്യത്തെ പത്തു മാസം വിദേശികള്‍ 12,980 കോടി റിയാല്‍ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 714 കോടി റിയാലിന്റെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത് .