ഒമാൻ : വെൽഫെയർ കപ്പ് 2023 എന്ന പേരിൽ പ്രവാസി വെൽഫൊയർ മാൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം അൽഖുവൈൻ ഫുഡ് ലാൻഡ്സ് റെസ്റ്റോറൻറിൽ വെച്ചു നടന്നു. നൂർ ഗസൽ പ്ലൈസ് മാർക്കറ്റിങ് മാനേജർ അസീം, പ്രിസ്സ് സ്റ്റേഷൻ ബ്രാഞ്ച് മാനേജർ യുസഫ് അബ്ദുല്ല എന്നിവർ ചേർന്ന് ടൂർണമെൻറ് ലോഗോ പ്രകാശനം ചെയ്തു.ടൂർണമെന്റ് ഫെബ്രുവരി 24 വെള്ളിയാഴ്ച ആമിറാത്ത് സുൽത്താൻ സെന്ററിനടുത്തുള്ള ടർഫ് ഫുട്ബോൾ ഗ്രൌണ്ടിൽ വെച്ചു നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു. മൊനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിനോടനുബന്ധിച്ച് സ്ത്രീകൾക്കും കടികൾക്കും വേണ്ടി വിവിധ പരിപാടികൾ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. എഫ് സി മല, ജി എഫ് സി മസ്കത്ത് സേന മലബാർ, റിയലെക്സ്, ഹാംമേഴ്സ് മസ്കത്ത്, എ ടി എസ് (പ്രോസോൺ സ്പോർട്ട്സ് അകാദമി ട്ടോ, എഫ്.സി,സ്മാഷേഴ്സ് എഫ് സി, നെസ്റ്റോ എഫ് സി മഞ്ഞപ്പട നിമിത്ര, ബോഷർ എഫ് സി, യൂണിറ്റി ഫുട്ബോൾ അക്കാദമി എസ്.സി.എഫ്.സി, മറ്റ് ബ്ലാക് ആന്റ് വൈറ്റ്, എഫ്.സി നിസ് എന്നീ ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും . നാടൻ രുചിയിലുള്ള വിവിധ ഭക്ഷണങ്ങളുടെ എഡ് സ്റ്റാളുകൾ, കര കൗശല വസ്തുക്കളുടെ പ്രദർശനം .
മെഹന്ദി പെസ്റ്റ് ഫെയ്സ് പെയിന്റിംഗ് കാലിഗ്രഫി തുടങ്ങിയ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.ഒമാനിലെ പ്രവാസി മലയാളികൾക്കിടയിൽ സാമൂഹ്യ സേവന കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായി നിലകൊള്ളുന്ന സംഘമാണ് പ്രവാസി വെൽഫെയർ മൊൻ, ജീവ കാരുണ്യ സേവന പ്രവർത്തനങ്ങളിലാണ് പ്രവാസി വെൽഫെയർ കൂടുതൽ ഇടപെടൽ നടത്തുന്നത്. കോവിഡ് കാല പ്രവർത്ത നങ്ങളിലൂടെ ഒരുപാട് പ്രവാസി സഹോദരങ്ങൾക്ക് ആശ്വാസമായി മാറുവാൻ കഴിഞ്ഞു. പതിനായിരത്തിലധികം ഭക്ഷണ പൊതികളും 300 സൗജന്യ ടിക്കറ്റുകളും ചാർട്ടേഡ് വിമാനവും ഒരുക്കി പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുവാൻ പ്രവാസി വെൽഫയറിന് സാധിച്ചിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രവാസി വെൽഫെയർ സെക്രട്ടറി ഷമീർ കൊല്ലക്കാൻ പറഞ്ഞു.
പ്രവാസികൾക്കിടയിൽ സംഭവിക്കുന്ന അപകടങ്ങൾ, മരണങ്ങൾ,അസുഖങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ
ഉ ട നടനടി ഇടപെടുന്നു. കൂടാതെ ചികിത്സ സഹായങ്ങൾ, നാട്ടിലെത്തുവാൻ കഴിയാതെ ഒമാനിൽ കുടുങ്ങിയ ആളുകളെ മോചിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഇടപെടലുകളിലൂടെ പ്രവാസി സമൂഹത്തിന് ആശ്വാസമാകുവാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു കല-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ് പ്രവാസി വെൽഫെയർ മാൻ. മൊനിലെ
വിവിധ ഗായകരെ ഉൾപ്പെടുത്തി നടത്തിയ ഓണപ്പാട്ട് മത്സരം ഇതിൽ ശ്രദ്ധേയമായിരുന്നു. പ്രവാസി മലയാളികളുടെ വിശിഷ്യാ യുവാക്കളുടെ കായികശേഷി പ്രോൽസാഹിപ്പിക്കുവാൻ സംഘടന എന്നും പ്രതിബദ്ധമാണെന്നും വെൽഫെയർ കപ്പ് ഒരു തുടക്കം മാത്രമാണെന്നും എല്ലാവർഷർഷവും
വെൽഫെയർ കപ്പ് ടൂർണമെന്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു ഫുട്ബോൾ ആസ്വദിക്കുന്നതിനോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കും ആസ്വദിക്കുവാൻ സാധിക്കുന്ന വിവിധ പരിപാടികളോടെയുള്ള വെൽഫെയർ കപ്പ് 2023 ഉത്സവ സമാനമായ ഒരു രാത്രി മാനിലെ പ്രവാസിസമൂഹത്തിന് സമ്മാനിക്കുന്നതായിരിക്കും എന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ വെൽഫെയർ കപ്പ് പ്രോഗ്രാം കൺവീനർ ഫിയാസ് മാളിയേക്കൽ, പ്രവാസി ഡെൽഫെയർ മാൻ സെക്രട്ടറി ഷമീർ കൊല്ലക്കാൻ, വെൽഫെയർ കപ്പ് ടൂർണമെന്റ് കൺവീനർ റിയാസ്എന്നിവർ, വെൽഫെയർ കപ്പ് അസിസ്റ്റന്റ് കൺവീനർ സഫീർ നരിക്കുനി എന്നിവർ സംസാരിച്ചു.