മനാമ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ പ്രവാസി വെൽഫെയർ സിഞ്ച് പ്രവാസി സെൻററിൽ ആരംഭിച്ച തുർക്കി സിറിയ ഹെൽപ്പ് ഡെസ്കിന് ആവേശകരമായ പ്രതികരണം. കുട്ടികൾക്കും മുതിർന്നവർക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതിയ വസ്ത്രങ്ങൾ, ബ്ലാങ്കറ്റ്, പുതപ്പ്, ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇന്നും നാളെയും കൂടി നടത്തുന്ന പ്രവാസി വെൽഫെയർ ഹെൽപ്പ് ഡെസ്കുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് 35597784, 36249805, 35976986 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം എന്ന് ഹെൽപ്പ് ഡെസ്ക് കൺവീനർ ഹാഷിം അറിയിച്ചു.