ബഹ്‌റൈൻ : വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികളെ കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. ഈ വിഷയം അടിയന്തിര പരിഗണക്കെടുക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് ഐ സി എഫ് കത്തയച്ചു.
നിരവധി പ്രവാസികളാണ് ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി കാത്തിരിക്കുന്നത്. അവരുടെ യാത്രക്ക് കോവിഡ് വാക്‌സിനേഷന്‍ മാനദണ്ഡമാക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അവരെക്കൂടി മുൻഗണനാ പട്ടികയിൽ പെടുത്തേണ്ടതുണ്ട്.
അതോടൊപ്പം, വാക്‌സിനേഷന്‍ ഡോസുകൾ തമ്മിലുള്ള സമയ ദൈർഘ്യം പഠന വിധേയമാക്കി പുതുക്കണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.