ബഹ്‌റൈൻ : കോഴിക്കോട് വടകര സ്വദേശി ശശിധരൻ മേപ്പയിൽ ആണ് പ്രവാസി ലീഗൽസൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹായത്തോടുകൂടി നാടണഞ്ഞത്. യാത്രാ നിരോധനവും, ആരോഗ്യപരമായ കാരണങ്ങളാലും ഏറെ ബുദ്ധിമുട്ടിലായിരുന്നു ശശിധരൻ. ബ്രെയിൻ സ്ട്രോക്ക് ബാധിച്ച് പരാലിസിസ് സംഭവിച്ച അദ്ദേഹത്തിന് ബഹ്‌റൈൻ കോടതി വിധിച്ച ഒരു പെനാൽറ്റിയും യാത്ര നിരോധനവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ പ്രവാസി ലീഗൽ ഗ്ലോബൽ പി ആർ ഓയും ബഹറിൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, അഡ്വക്കേറ്റ് താരിഖ് അലോവാൻ വഴി ഒരു ഹർജി നൽകുകയും അദ്ദേഹത്തിന് അനുകൂലമായ വിധി നേടിയെടുക്കുകയും ചെയ്തു. ശശിധരന്റെ തിരിച്ചുപോക്കിന് സഹായിച്ച എമിഗ്രേഷൻ അധികൃതർക്കും, ബഹ്‌റൈൻ ഇന്ത്യൻ എംബസി അധികാരികൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി സുധീർ തിരുനിലത്ത് അറിയിച്ചു.ശശിധരൻ നവംബർ 17 നുള്ള ഖത്തർ എയർവെയ്സ് വിമാനത്തിൽ ദുരിത ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു.