മസ്കറ്റ് : അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്തിലും തെക്കൻ ബാത്തിനയിലുമായി നിരവധി സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാതെ അനധികൃതമായി വിദേശമദ്യം ശേഖരിച്ചുവെക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളിൽ കസ്റ്റംസിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഒാഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മന്റ് വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വലിയ അളവിലുള്ള വിദേശമദ്യ ശേഖരം പിടിച്ചെടുക്കുകയും ഒന്നിലധികം വിദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആർ.ഒ.പി ട്വിറ്ററിൽ അറിയിച്ചു.