മസ്കറ്റ് : ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് ആശങ്ക വേണ്ടെന്ന് റോയൽ ഒമാൻ പൊലീസ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് വാഹനമോടിക്കാമെന്ന് ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധയെ തുടർന്നുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ആർ.ഒ.പി ലൈസൻസ് പുതുക്കൽ അടക്കം നടപടിക്രമങ്ങൾ നിർത്തിവെച്ച സാഹചര്യത്തിൽ, വാഹന ലൈസൻസ് കാലാവധി കഴിഞ്ഞവർ ആശങ്കയിലായിരുന്നു. ഇതേത്തുടർന്നാണ് ആർ.ഒ.പിയുടെ പ്രതികരണം.കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെയാണ് ഇളവ് ഉണ്ടാകുന്നത്.