ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും വാ​ഹ​ന​മോ​ടി​ക്കാം ; നിയമത്തിൽ ഇളവ്

മ​സ്​​ക​റ്റ് : ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ വാ​ഹ​ന​മോ​ടി​ക്കാ​മെ​ന്ന്​ ആ​ർ.​ഒ.​പി വ​ക്​​താ​വി​നെ ഉ​ദ്ധ​രി​ച്ച്​ ഒൗ​ദ്യോ​ഗി​ക ദി​ന​പ​ത്ര​മാ​യ ഒ​മാ​ൻ ഒ​ബ്​​സ​ർ​വ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കോ​വി​ഡ്​ ബാ​ധ​യെ തു​ട​ർ​ന്നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ർ.​ഒ.​പി ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ അ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, വാ​ഹ​ന ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ ആ​ർ.​ഒ.​പി​യു​ടെ പ്ര​തി​ക​ര​ണം.കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെയാണ് ഇളവ് ഉണ്ടാകുന്നത്.