മസ്കറ്റ് : ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി നിരന്തരം ഫേസ്ബുക്കിലൂടെ മോശം പരാമർശം നടത്തിയ പ്രവാസി കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി.തുടർച്ചയായി മാധ്യമപ്രവർത്തകരെ പേരെടുത്തുപറയാതെ ഒന്നടങ്കം ഫേസ്ബുക്കിലൂടെ ആക്ഷേപിക്കുകയായിരുന്നു പ്രവാസി നേതാവ് എന്ന് അവകാശപെടുന്നയാൾ.ഫേസ്ബുക്കിലൂടെ ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി നിരന്തരം മോശം പരാമർശം നടത്തുന്നതായി ശ്രദ്ധയിൽ പെട്ട മലയാളി മാധ്യമ പ്രവർത്തകർ ഒമാൻ ജേർണലിസ്റ്റ് അസ്സോസിയയേഷൻ പ്രവർത്തകരെ ബദ്ധപ്പെടുകയായിരുന്നു.തുടർന്ന് ഒമാൻ സൈബർ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുന്ന ഘട്ടമെത്തിയപ്പോൾ “ടി” യാൻ മാപ്പുപറഞ് തടിതപ്പുകയായിരുന്നു.മേലിൽ ഇത്തരം വിഷയങ്ങൾ ആവർത്തിക്കില്ലന്ന ഉറപ്പു ഒമാൻ ജേർണലിസ്റ്റ് അസ്സോസിയയേഷൻ പ്രധിനിധിക്ക് നൽകുകയും ചെയിതു. .