മനാമ : ബഹ്റൈനിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഇതുവരെ 85,773 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 9,974 പേർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ.മുൻകരുതൽ നടപടികൾ ലംഘിച്ച 46 ആറോളം റസ്റ്റോറന്റ് കൾക്കെതിരെയും കഫെകൾക്കെതിരെയും നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.പരിശോധനകൾ തുടരുമെന്നും നിയമ ലംഘനങ്ങൾക്കെതിരെ കർശനമായി പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.