മസ്കറ്റ്:ഒമാനില്‍ വ്യാജ യോഗ്യത സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കി തൊഴിൽ നേടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
സർവകലാശാല ബിരുദങ്ങളും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനം വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിവിധ ജോലിക്കായി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. നിലവിലില്ലാത്ത സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ നൽകിയവയുമുണ്ട്. പുറത്തുനിന്ന് നേടിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പില്‍ സമർപ്പിക്കണമെന്ന് സർക്കാർ കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. വ്യാജന്മാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നിയമം കർശനമാക്കിയത്. ഒമാന്‍ പുറത്തുനിന്ന് പഠിച്ച സ്വദേശികൾക്കും വിദേശികൾക്കും ഈ നിയമം ബാധകമാണ്. സർട്ടിഫിക്കറ്റിന്റെ തുല്യതയ്ക്കായി വെബ്സൈറ്റിലെ പ്രത്യേക ഫോറം ഓൺലൈനായി പൂരിപ്പിക്കണം. സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സമർപ്പിക്കുകയും വേണമെന്നും വിശദീകരിക്കുന്നു. വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി തൊഴില്‍ നേടാന്‍ ശ്രമിക്കരുതെന്നും മന്ത്രാലയം തൊഴില്‍ അന്വേഷകരെ ഓര്‍മിപ്പിച്ചു.