ജിദ്ദ:വ്യാജ ഇഖാമകൾ നിർമിച്ച് നൽകുന്ന രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ സോമാലിയൻ സ്വദേശിയുമാണ്. വ്യാജ ഇഖാമ നിർമാണം സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.സംഘത്തിലെ കൂടുതൽ അംഗങ്ങൾക്കുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി.
2,498 വ്യാജ ഇഖാമകൾ, വ്യാജ ഹെൽത്ത് ഇൻഷുറൻസ് കാർഡ്, ഡ്രൈവിങ് ലൈസൻസ് നിർമിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയ തൊണ്ടിമുതലുകൾ ഇവരുടെ പക്കൽനിന്ന് പിടികൂടിയതായി മക്ക മേഖല പൊലീസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽഗാമിദി പറഞ്ഞു. തുടർ നടപടികൾക്കായി ഇവരെ കസ്റ്റഡിയിൽവെച്ചിരിക്കയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
ഇത്തരം സംഘങ്ങളെ കുറിച്ചുള്ള വിവരം ലഭ്യമായാൽ പോലീസിനെ ഉണ്ടതന്നെ അറിയിക്കണമെന്നും മക്ക മേഖല പൊലീസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽഗാമിദി പറഞ്ഞു