മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വ്യാജസന്ദേശം പ്രവാസി സമൂഹത്തിൽ പരിഭ്രാന്തി പരത്തി. അൽഖുവൈറിലെ താമസ സ്ഥലത്തിനടുത്ത റോഡിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ പിക്കപ്പിലെത്തിയ സ്വദേശി വസ്ത്രം ധരിച്ചയാൾ മാതാവിെൻറ കൺമുന്നിൽനിന്ന് തട്ടിക്കൊണ്ടുപോയെന്നായിരുന്നു സന്ദേശം. മാതാവ് വാഹനത്തിെൻറ ചിത്രമെടുത്ത് നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ ദാർസൈത്ത് ലുലുവിന് മുന്നിൽനിന്ന് കണ്ടെത്തിയെന്നുമായിരുന്നു സന്ദേശത്തിെൻറ ഉള്ളടക്കം. ശനിയാഴ്ച രാവിലെ മുതലാണ് വാട്ട്സ്ആപ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം പരന്നത്. സംഭവം വൈറലായതോടെ മാധ്യമ സ്ഥാപനങ്ങളിലേക്ക് അടക്കം സംഭവത്തിെൻറ നിജസ്ഥിതി ചോദിച്ച് നിരവധി കോളുകളാണ് എത്തിയത്. സന്ദേശങ്ങൾക്ക് പിന്നാലെ സംഭവത്തെ കുറിച്ച് അറിയാവുന്നയാളുടേത് എന്ന മട്ടിലുള്ള വോയിസ്ക്ലിപ്പുകൂടി എത്തിയതോടെ സംഭവം വിശ്വസിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചുനിന്നവരും ഏതാണ്ട് ഉറപ്പിച്ചു. എെൻറ അങ്കിളിെൻറ ഫ്ലാറ്റിന് അടുത്താണ് സംഭവം നടന്നത് എന്നും തട്ടിക്കൊണ്ടുപോയതായും പിന്നീട് കൊല്ലപ്പെട്ടതായി അറിഞ്ഞതായും കെട്ടിടത്തിെൻറ വാച്ച്മാൻ പറഞ്ഞതായുമാണ് ഇംഗ്ലീഷിലുള്ള വോയ്സ്ക്ലിപ്പിെൻറ ഉള്ളടക്കം. ദാർസൈത്ത് ഇന്ത്യൻ സ്കൂളിലേക്കും നിരവധി അന്വേഷണങ്ങളാണ് എത്തിയത്. ഇങ്ങനെ ഒരു സംഭവം നടന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്നും വ്യാജ പ്രചാരണമാകാനാണ് സാധ്യതയെന്നും സ്കൂൾ അധികൃതരും പറഞ്ഞു. വാട്ട്സ്ആപ് അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനെതിരെ റോയൽ ഒമാൻ പൊലീസ് നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആശങ്കപരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ കൈക്കൊള്ളാൻ ഒമാെൻറ െഎ.ടി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.