മസ്കറ്റ് : കോവിഡ് -19 നുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളും പ്രചാരണങ്ങളും പ്രചരിപ്പിച്ചാൽ പിടിവീഴും.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാത്ത വാർത്തകളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകി. മൂന്ന് വർഷം തടവും പിഴയുമാണ് ശിക്ഷ.പൊതുസമൂഹത്തിന്റെ ക്രമത്തെയും സമാധാനാന്തരീക്ഷത്തെയും ബാധിക്കുന്ന വാർത്തകളും പ്രചാരണങ്ങളുമാണ് ശിക്ഷാർഹവും മൂന്ന് വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ളതെന്നും സർക്കാർ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടമെന്റ് മുന്നറിയിപ്പിൽ അറിയിച്ചു.