മസ്കറ്റ് : കോവിഡ് ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകളും പ്രചാരണങ്ങളും നടത്തുന്നവർക്ക് മൂന്നുവർഷം തടവ് ലഭിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ.കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ വ്യാജപ്രചാരണങ്ങൾ കുറഞ്ഞതായി റേഡിയോ ആൻഡ് ടെലിവിഷൻ പബ്ലിക് അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു. തുടർച്ചയായുള്ള ബോധവത്കരണത്തിന് ഒപ്പം പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊണ്ടതുമാണ് കുറയാൻ കാരണം. ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നത് സമൂഹത്തിൽ ഭയം ഉണ്ടാകാൻ കാരണമാകും. അതിനാൽ ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വാർത്തകൾ മാത്രമേ വിശ്വാസത്തിലെടുക്കാൻ പാടുള്ളൂവെന്ന് അൽ ഹറാസി പറഞ്ഞു.