കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാജ ട്വിറ്റർ അക്കൗണ്ടുകള്‍ പൂട്ടുന്നതിനുള്ള നടപടികള്‍ എടുക്കുമെന്ന് കുവൈത്ത് മന്ത്രിസഭ വ്യക്തമാക്കി.ട്വിറ്ററുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് നല്കിയ അപേക്ഷ തള്ളിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കും. ട്വിറ്റർ അപ്പാടെ നിരോധിക്കുന്നതിന് പകരം വ്യാജ അക്കൗണ്ടുകൾ പൂട്ടിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. പാര്‍ലമന്റിന്റെ അവതരിപ്പിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്തു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വകുപ്പുകളെ പ്രശംസിച്ചു.
വെള്ളി, ശനി ദിവസങ്ങളിലും മറ്റ് ഔദ്യോഗിക അവധി ദിവസങ്ങളിലും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അലവന്‍സ് നല്‍കുന്നതിനെക്കുറിച്ചും പഠിക്കും. സ്വകാര്യ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന സ്വദേശികള്‍ക്കു നല്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പാര്‍ലമെന്റിൽ ചര്‍ച്ചചെയ്യും. പൊതുസ്വത്ത് കൈയേറ്റവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ മന്ത്രിസഭ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.