വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാർക്ക് നേരിടുന്നത് വൻ തട്ടിപ്പുകൾ. അറിയിപ്പുമായി UAE അധികൃതർ

ദുബൈ: യുഎഇ എംബസി വെബ്‌സൈറ്റ് വഴി യാത്രാ പെർമിറ്റുകൾ നൽകാമെന്ന വ്യാജേന ഫീസ് ഈടാക്കികൊണ്ടാണ് വിവിധ സംഘങ്ങൾ തട്ടിപ്പു നടത്തുന്നത്. യു.ഏ. എമിഗ്രേറ്റുകളിലേക്ക് മടങ്ങിവരാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പു നടത്തുന്നത്.യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളാണ് ഇതിനു ഇരയായിക്കൊണ്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന താമസക്കാർക്ക് വ്യാജ യുഎഇ എംബസി വെബ്‌സൈറ്റ്വഴി യാത്രാ പെർമിറ്റുകൾ നൽകും. വ്യാജ കോവിഡ് പരിശോധന ഫലങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിക്കുകയാണ് ഇവരുടെ രീതി.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതുമുതലാണ്
ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നത്. കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികൾക്ക് മറ്റ് ലക്ഷ്യസ്ഥാനങ്ങളിലൂടെ രാജ്യത്തേക്ക് മടങ്ങാനുള്ള ചെലവേറിയതും സമയമെടുക്കുന്നതുമായ സാധ്യതകളുണ്ട്. യാത്രാ നിയന്ത്രണങ്ങളില്ലാത്ത മറ്റൊരു രാജ്യത്ത് നിന്ന് 14 ദിവസം ചെലവഴിച്ചാൽ അവർക്ക് തിരികെ യാത്ര ചെയ്യാൻ അനുവാദമുണ്ട്.