സോഹാർ:ഫലജ് കൈരളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണം – ഈദ് ഉത്സവ് 2023 എന്ന പേരിൽ ആഘോഷ പരിപാടി അരങ്ങേറി. രാവിലെ 10 മണിക്ക് പായസ മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി കുടുംബിനികൾ പങ്കെടുത്തു. മത്സരം ക്രൗൺ പ്ലാസ ഷെഫ് മിനാസ് മധു വിജയികളെ തിരഞ്ഞെടുത്തു. തുടർന്ന് വേദിയിൽ മസ്കറ്റ് പഞ്ചവാദ്യ സഘം അവതരിപ്പിച്ച പഞ്ചവാദ്യം അരങ്ങേറി.പഞ്ചാവാദ്യം ഫലജിൽ അരങ്ങേറു ന്നത് ആദ്യമായാണ് അതുകൊണ്ട് തന്നെ നാട്ടിലെ ഓണം ഒരിക്കൽ കൂടി പ്രവാസികളിൽ കൊണ്ടുവരാൻ ആയി.ഫലജ് യൂണിറ്റിലെ വനിതാ കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച തിരിവാതിരയും വേദിയെ ഉണർത്തി 12 മണിമുതൽ 3.30 വരെനടന്ന ഓണാസദ്യ യിൽ 7 പന്തിയിലായി 560 ൽ പരം പേർ ഓണ സദ്യ ആസ്വദിച്ചു.വേദിയിൽ നടന്ന കലാ പരിപാടിയിൽ ഫലജിലും പുറത്തുനിന്നുമുള്ള കലാകാരമാർ നടത്തിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറി സോഹാർ വിങ് സ്ട്രിങ് കലാ കാരന്മാർ അവതരിപ്പിച്ച ഗാനമേളയും നടന്നുശേഷം നടന്ന സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയിൽ ചേർന്നു യോഗത്തിൽ സെക്രട്ടറി സിറാജ് സ്വാഗതവും, സാമൂഹ്യ പ്രവർത്തകൻ തമ്പാൻ ഉദ് ഘാടനവും, സോഹാർ യൂണിവേഴ്സിറ്റി അദ്ധ്യാപകൻ റോയ് മാഷ് മുഖ്യ പ്രഭാഷണവും നടത്തി. പ്രവർത്തകരായ മുരളി, കൃഷ്ണൻ നവാസ്മൂസ, വാസുദേവൻ, ജെയ്സൺ, ജയൻ, മജീദ് , ഹരി എന്നിവർ പങ്കെടുത്തു. അഭിനന്ത് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ചിത്ര രചന മത്സരം , പായസ മത്സരം, മറ്റു കലാപരിപാടികളിൽ വിജയികളായിട്ടുള്ളവർക്കുള്ള സമ്മാനദാനം നിർവഹികപ്പെട്ടു. തുടർന്ന് നടന്ന വടം വലി മത്സരത്തിൽ ഫലജ് ഒന്നാം സമ്മാനവും, സോഹാർ സനയ്യ രണ്ടാം സമ്മാനവും നേടി.