മസ്കറ്റ്:ഒമാനിൽ തൊഴിലെടുക്കുന്നവരുടെ കുടുംബത്തെ കൊണ്ടുവരാൻ നിലവിലെ ശമ്പളപരിധി 600-റിയൽ ആണ്, 2013 ഓഗസ്റ്റിൽആണ് കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കാന്‍ ചുരുങ്ങിയത് 600 റിയാല്‍ ശമ്പളം വേണമെന്ന നിയമം വന്നത്. ഇത് രാജ്യത്ത് ജോലി ചെയ്യുന്ന പതിനായിരങ്ങളെയാണ് ബാധിച്ചത്. ഫാമിലി വിസ ലഭിക്കാത്ത സാഹചര്യത്തില്‍ ജോലി ഉപേക്ഷിച്ചുപോയവരും നിരവധിയുണ്ട്.തുടക്കം മുതലേ ഇതുസംബന്ധിച്ച നിരവധി ചർച്ചകളാണ് നടന്നുവന്നിരുന്നത്.കുടുംബത്തെ കൊണ്ടുവരാൻ 600 റിയാൽ വേണമെന്ന ഈ നിയമത്തിനാണ് ഇപ്പോൾ ഇളവുണ്ടായിരിക്കുന്നത്.ശമ്പളപരിധി താഴ്ത്തി കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരാന്‍ അവസരമൊരുക്കണമെന്ന് ശൂറാ കൗണ്‍സിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു,മാത്രമല്ല തൻഫീദ് അഭിപ്രായ സർവേയിൽ
പൊതുജന താല്പര്യവും തേടിയിരുന്നു.എണ്ണയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ കുറവുവന്ന സാഹചര്യത്തിൽ, കൂടുതൽ കുടുംബങ്ങൾ എത്തിയാൽ കൂടുതല്‍തുക രാജ്യത്ത് ചെലവഴിക്കുമെന്നുമായിരുന്നു നിരീക്ഷണം.എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള തൊഴില്‍ നഷ്ടവും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കലും മറ്റും മുന്നില്‍കണ്ട് കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്ന മലയാളികളടക്കം വിദേശികളുടെ എണ്ണം വര്‍ധിച്ചുവന്നതോടെ,ഫ്ളറ്റുകൾ കാലിയായി മാസങ്ങളോളം കിടക്കുന്നത്,റിയൽ എസ്റ്റേറ്റ് മേഖലയേയും കാര്യമായി ബാധിച്ചിരുന്നു.എന്തലായാലും കുടുംബ വിസ സംബന്ധിച്ച കഴിഞ്ഞ 4 വർഷത്തെ ചർക്കൾക്ക് വിരാമമിടാൻ ഇടാൻ തയ്യാറടുക്കുയാണ് ഒമാൻ.