

എസ്. എൻ. സി. എസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ ആക്ടിംഗ് ചെയർമാൻ ശ്രീ. പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. സുനീഷ് സുശീലൻ സ്വാഗതവും, മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ. ജീമോൻ ചടങ്ങിന് നന്ദിയും അറിയിച്ചു. എസ്. എൻ. സി. എസിന്റെ ബോർഡ് ഓഫ് ഡയറക്ടർസ് അംഗങ്ങളും, മുൻ ഭാരവാഹികളും, സീനിയർ അംഗങ്ങളും യാത്രാമംഗളങ്ങളും, ആശംസകളും നേർന്നു സംസാരിച്ചു.