ബഹ്റൈൻ : ദീർഘ കാലത്തെ പ്രാവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വി ടി അബ്ദുറഹ്മാൻ,വാളിയിൽ കൂട്ട്യാലി എന്നിവർക്ക് ബഹ്റൈൻ കീഴ്പ്പയ്യൂർ മഹല്ല് കമ്മറ്റി യാത്രയപ്പ് നൽകി. സോഷ്യൽ മീഡിയിലൂടെ നടന്ന യാത്രയപ്പ് യോഗത്തിൽ രക്ഷാധികാരി : പി കെ കെ അബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു സെൻട്രൽ മഹല്ല് പ്രസി: കാരേക്കണ്ടി പോക്കർ ഹാജി ഉൽഘാടനം ചെയ്ത യോഗത്തിൽ ജന: സെ ടി.എം സി മൊയ്തി സ്വാഗതവും ട്രഷ:റിയാസ് കെ.ടി നന്ദിയും പറഞ്ഞു. വിവിധ ജി സി സി മഹല്ല് പ്രതിനിധികളും, വിവിധ മഹല്ല് ഭാരവാഹികളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ 250 തോളം ആളുകൾ പങ്കെടുത്തു വി ടി . എന്ന് എല്ലാവരും സ്റ്റേഹത്തോടെ വിളിക്കുന്ന അബ്ദുറഹിമാൻക്ക 44 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത് കൂട്ട്യാലിക്ക 38 വർഷമായി പ്രവാസ ജീവിതം ആരംഭിച്ചിട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നലളിതമായ ചടങ്ങിൽ വി ടി ക്ക് സലാം . ടി .കെ യും കുട്ട്യാലി സാഹിബിന് ഷാഫി കമ്മനയും മൊമെൻ്റോ കൈമാറി.