മനാമ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി കുടുംബ സമേതം യാത്രയാകുന്ന ടി.എം.ഡബ്ല്യൂ.എ. ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദുൽ റസാഖിന് എക്സിക്യൂട്ടീവ് അംഗങ്ങൾ യാത്രയയപ്പ് നൽകി. മനാമ കെ സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു.
പുണ്യകരവും സ്വീകാര്യവുമായ ഹജ്ജും ഉംറയും നിർവ്വഹിച്ച് സുരക്ഷിതരായി തിരിച്ചെത്താൻ ആശംസകൾ അർപ്പിച്ചു സംസാരിച്ച എം.എം. രിസാലുദ്ദീൻ, റഷീദ് മാഹി, ഹസീബ് അബ്ദുറഹ്മാൻ എന്നിവർ ആശംസിച്ചു.അബ്ദു റസാഖ് വി.പി. ആശംസകൾക്ക് നന്ദി പറഞ്ഞു മറുപടി പ്രസംഗം നിർവ്വഹിച്ചു.